ലാൽ ജോസിന്റെ നിലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ മികച്ച നടിയാണ് അർച്ചന കവി . പക്ഷേ കരിയറിൽ വേണ്ട രീതിയിൽ ശോഭിക്കാൻ കഴി‍ഞ്ഞില്ല. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മി പോലുള്ള സിനിമകൾ ചെയ്തുവെങ്കിലും, അതിന് ശേഷം മികച്ചൊരു കരിയർ ബ്രേക്ക് കിട്ടാതെ പോയ നടി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തു

അതിനിടയിൽ അർച്ചന കവിയുടെ വിവാഹവും വിവാഹ മോചനവും കഴിഞ്ഞു. ചെറുപ്പം മുതലേ പരിചയമുള്ള ആളായിരുന്നു ഭർത്താവ് എങ്കിലും ചേർന്നു പോകാൻ പ്രയാസമായിരുന്നു. അതിന് ശേഷം മിനിസ്ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും, പിന്നീട് സീരയലിൽ നിന്നും അർച്ചന കവി പിന്മാറി. ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ശ്രദ്ധ നേടി. അർച്ചന കവിയുടെ വേഷവും പ്രശംസിക്കപ്പെട്ടു.

സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും വളരെ സെലക്ടീവായ അർച്ചന കവി സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം അവിടെ നടി പങ്കുവയ്ക്കാറുണ്ട്. 17 വർങ്ങളായി തുടർന്നുവരുന്ന സൗഹൃദത്തെ കുറിച്ചാണ് ഇപ്പോൾ അർച്ന കവി പറയുന്നത്. രണ്ട് പെൺകുഞ്ഞുങ്ങളെ ഒക്കത്തിരുത്തിയ ഫോട്ടോയ്ക്കൊപ്പമാണ് അർച്ചനയുടെ പോസ്റ്റ്.

യാതൊരു തര സിനിമ പാരമ്പര്യവും ഇല്ലാതെ വരുന്ന എന്നോട്, നീയാണ് എന്റെ കു‍ഞ്ഞിമാളു, പൂജയ്ക്ക് വരണം എന്ന് ലാൽ ജോസ് സർ പറഞ്ഞപ്പോൾ, മറ്റൊരു ഓഡിഷൻ അല്ലെങ്കിൽ ക്ഷേത്രദർശനം പോലെ എന്തെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഒരു വിഡ്ഢിയെ പോലെ ഞാൻ ഒറ്റയ്ക്ക് വന്നു. ഒരു ക്ലൂ ഉണ്ടായിരുന്നില്ല, പിന്തുണയുണ്ടായിരുന്നില്ല, ഒരു വൈബ് മാത്രം