Eid Al Adha 2025 Prayer Timings: ഇസ്ലാമിക ഉത്സവമായ ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനായി യുഎഇ നിവാസികൾ ഒരുങ്ങിക്കഴിഞ്ഞു. ഇന്നാണ് പരിശുദ്ധമായ ഹജ്ജിൻ്റെ പ്രധാന ചടങ്ങായ അറഫാ ദിനം. നാളെ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. നാല് ദിവസത്തെ അവധിയാണ് ഇത്തവണ യു എ ഇയിലെ എറിറേറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരു പൊതു അവധി എന്നതിലുപരി ഇസ്ലാം മത വിശ്വാസികൾക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ളതാണ് ഈ ആഘോഷം. ഇസ്ലാമിലെ ഏറ്റവും പുണ്യദിനമായ അറഫയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. പ്രാർത്ഥനകൾ, ആഘോഷങ്ങൾ, പ്രിയപ്പെട്ടവരുമായി പങ്കിടുന്ന ഭക്ഷണം എന്നിവയാൽ ഈദ് ദിനത്തെ അടയാളപ്പെടുത്തുന്നു.
യുഎഇ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 5 വ്യാഴാഴ്ച അറഫ ദിനത്തിൽ ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച വരെയാണ് പെരുന്നൾ അവധി. ജൂൺ 6 വെള്ളിയാഴ്ചയാണ് ബലിപെരുന്നാൾ. ഈ വർഷം, ഇത് വളരെ പ്രധാനമാണ്, കാരണം ഇത് വെള്ളിയാഴ്ച ജുമുഅ ദിനത്തിലാണ് വന്നെത്തിയിരിക്കുന്നത്. അതായത് ഈദ്, ജുമുഅ നമസ്കാരങ്ങൾ ഒരേ ദിവസം നടക്കും, ഓരോന്നിനും പ്രത്യേക പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.