മ​ർ​ഫി: മ​ർ​ഫി സി​റ്റി കൗ​ൺ​സി​ൽ തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം മ​ർ​ഫി സി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ഈ മാസം മൂന്നിന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് എ​തി​രാ​ളി​യാ​യ ന​ദീം ക​രീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ലി​സ​ബ​ത്ത് വി​ജ​യം നേ​ടി​യ​ത്. ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക വി​കാ​രി റ​വ. റോ​യ് തോ​മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

2019ലാ​ണ് ആ​ദ്യ​മാ​യി എ​ലി​സ​ബ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2022 ൽ ​വീ​ണ്ടും വ​ൻ ഭൂ​രു​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചി​രു​ന്നു. നി​ല​വി​ലെ കാ​ലാ​വ​ധി ഈ ​മാ​സം അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

മേ​യ​ർ പ്രോ ​ടെം എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം.​എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം കൗ​ൺ​സി​ൽ അം​ഗം മേ​യ​ർ പ്രോ ​ടെം എ​ന്ന നി​ല​യി​ൽ അ​ന​വ​ധി പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.