ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. മലയാളി ലെഗ്‌സ്‌പിന്നർ മുഹമ്മദ് ഇനാനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും മുഹമ്മദ് ഇനാൻ ടീമിലെത്തിയിരുന്നു. ജൂൺ 24 മുതൽ ജൂലെ 23 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 

ഓസ്ട്രേലിയക്കെതിരെയായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇനാനെ ഇത്തവണയും ടീമിലെത്തിച്ചത്. ഏകദിനത്തിൽ 6 വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാൻ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.  

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ മുംബൈ യുവതാരം ആയുഷ് മാത്രെയാണ് ടീമിന്‍റെ നായകന്‍. ഈ ഐപിഎൽ സീസണിൽ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. മുംബൈ വിക്കറ്റ് കീപ്പര്‍ അഭിഗ്യാൻ കുണ്ടു ആണ് വൈസ് ക്യാപ്റ്റൻ.