ഇന്ത്യയുമായുള്ള അതിർത്തി കടന്നുള്ള ശത്രുത നാടകീയമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശനിയാഴ്ച നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചതായി രാജ്യത്തെ സൈന്യം അറിയിച്ചു. പാക്കിസ്ഥാൻ്റെ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ഒന്നിലധികം പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ തിരിച്ചടിച്ചതിന് ശേഷമാണ് ഈ നീക്കം.

ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ ദേശീയ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പാകിസ്ഥാന്റെ പരമോന്നത സ്ഥാപനമാണ് നാഷണൽ കമാൻഡ് അതോറിറ്റി.

പഞ്ചാബിലെ ഇന്ത്യൻ വ്യോമസേനയുടെ താവളത്തിലേക്ക് പാകിസ്ഥാൻ ദീർഘദൂര മിസൈൽ വിക്ഷേപിച്ചതാണ് ഏറ്റവും പുതിയ സംഘർഷത്തിന് കാരണമായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ ശ്രമം പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ് നശിപ്പിച്ചു.