കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിൽ ചൊവ്വാഴ്ച വിധി പറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
കേസിലെ പ്രതി കേഡൽ ജിൻസൺ തൻ്റെ കുടുംബത്തിലെ നാലു പേരെ കൊന്ന് ശേഷം ചുട്ടെരിച്ചു എന്നതാണ് കേസ്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പകയാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.



