പാകിസ്ഥാൻ, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ തന്റെ സഹപ്രവർത്തകരോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്തിയതിനും ലക്ഷ്യങ്ങൾ തകർക്കാൻ കഴിഞ്ഞതിനും പ്രധാനമന്ത്രി മോദി സായുധ സേനയെ അഭിനന്ദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ഇത് ഒരു പുതിയ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി തന്റെ മന്ത്രിമാരോട് പറഞ്ഞുവെന്ന് അവർ പറഞ്ഞു.