ജമ്മു കശ്‌മീരിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ റിപ്പോർട്ടിനെ തുടർന്നാണ് മോദി കശ്‌മീർ സന്ദർശനം മാറ്റിവച്ചതെന്നും ഖാർഗെ ആരോപിച്ചു.

പഹൽഗാമിൽ ഭീകരാക്രമണമുണ്ടാകാൻ കാരണം ഇൻ്റലിജൻസ് വീഴ്‌ചയാണെന്നും ഖാർഗെ പറഞ്ഞു. അത് അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. ആക്രമണമുണ്ടാകുമെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ എന്തുകൊണ്ട് നടപ-ടികളെടുത്തില്ലെന്നും ഖാർഗെ ചോദിച്ചു. ആക്രമണമു-ണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇതുസംബ-ന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചു-വെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇൻ്റലിജൻസ് റി-പ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ കശ്മീർ സന്ദർശനം റദ്ദാക്കിയതെന്നും ഖാർഗെ ആരോപിച്ചു.

മാത്രമല്ല, താനിത് പത്രങ്ങളിൽ വായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22-ന് ബൈസരൻവാലി-യിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന സർവകക്ഷിയോഗത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നു. ഭീകരാക്രമണ ഉണ്ടായതിന്റെ ദിവസങ്ങൾക്ക് മുമ്പ് ശ്രീനഗറിലുൾപ്പെടെ ഹോട്ടലുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു