കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. തുടർച്ചയായ രണ്ടാം ദിവസവും വില വർധിച്ചു. ഇന്ന് ഗ്രാമിന് 250 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9025 രൂപ നൽകണം.
പവന് ഇന്ന് 2000 രൂപയുടെ വർധനവുണ്ട്. ഒരു പവന് 72,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കണ്ടത്. എന്നാൽ വില മാറ്റമില്ലാതെ തുടർന്ന ശേഷം കുത്തനെ ഉയർന്നത് സ്വർണപ്രേമികൾക്ക് വലിയ ഞെട്ടൽ ആയി. കഴിഞ്ഞ മാസം 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.



