സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി ലഭിച്ച മഴ തുടർന്നുള്ള ദിവസങ്ങളിൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. താപനില മുന്നറിയിപ്പിൽ വിവധ ജില്ലകൾക്ക് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
മഞ്ഞ അലർട്ട് : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഇന്നും (04/05/2025) & നാളെയും (05/05/2025) പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 39°C വരെയും; തൃശൂർ, കണ്ണൂർ ജില്ലകളിൽ 38°C വരെയും; മലപ്പുറം, കാസറഗോഡ്  ജില്ലകളിൽ താപനില 37°C വരെയും; തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും (04/05/2025) & നാളെയും (05/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.