പാകിസ്ഥാനെതിരായ നയതന്ത്ര നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം  തടഞ്ഞുവെച്ച് ഇന്ത്യ.  ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ, വടക്കൻ കശ്മീരിലെ കിഷൻഗംഗ എന്നീ ജലവൈദ്യുത അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നതിന്റെ സമയം ഇന്ത്യയ്ക്ക് നിയന്ത്രിക്കാനാവും.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്.