പഹൽ‌ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ തിരിച്ചടി തുടങ്ങുന്നുവോ?  ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി  പാക്കിസ്ഥാനിലേക്കുള്ള  ജലം ഒഴുക്ക് കുറച്ചിരിക്കുകയാണ് ഇന്ത്യ.

ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കും. പഞ്ചാബ് പ്രവിശ്യയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറിൽനിന്നുള്ള ജലമാണ്. 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി  ഇമ്രാൻ ഖാന്‍ , മുന്‍ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവരുടെ എക്സ് അക്കൗണ്ടുകളും ഇന്ത്യയിൽ വിലക്കി.