ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു . ഇന്ത്യയുടെ പ്രത്യാക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാർലമെന്റിന്റെ (ദേശീയ അസംബ്ലി) അടിയന്തര സമ്മേളനം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് സമ്മേളനം. ശനിയാഴ്ച അർദ്ധരാത്രിയാണ് സർദാരി ഈ തീരുമാനമെടുത്തത്.
പാകിസ്ഥാൻ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 54 ലെ സെക്ഷൻ (1) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, 2025 മെയ് 5 തിങ്കളാഴ്ച വൈകുന്നേരം 5:00 മണിക്ക് ഇസ്ലാമാബാദിലെ പാർലമെന്റ് ഹൗസിൽ പ്രസിഡന്റ് ദേശീയ അസംബ്ലിയുടെ ഒരു യോഗം വിളിച്ചുചേർത്തിരിക്കുന്നു.’



