തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ സുപ്രീം കോടതി നടത്തിയ രൂക്ഷ വിമർശനത്തിൽ പ്രതികരണവുമായി മന്ത്രിമാരും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും. സുപ്രീം കോടതി വിധിയെ എൽ ഡി എഫ് നേതാക്കൾ സ്വാഗതം ചെയ്തു.
ഗവർണർമാരെ തങ്ങളുടെ ഉപകരണങ്ങളായി ഉപയോഗിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിൻ്റെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതി വിധിയെന്ന് അവർ പറഞ്ഞു. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി 10 ബില്ലുകൾ മാറ്റിവച്ചത് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ഗവർണർ ആർ എൻ രവിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
“10 ബില്ലുകൾ രാഷ്ട്രപതിക്കായി മാറ്റിവച്ച ഗവർണറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്, അതിനാൽ നടപടി റദ്ദാക്കുന്നു” എന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.



