ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുൻ്റെ പിറന്നാൾ ദിനം. അറ്റ്ലി  സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനമാണ് ഇന്ന് ആരാധകരെ തേടിയെത്തിയത്. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിൻ്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. 

ചിത്രത്തിൻ്റെ പ്രഖ്യാപനത്തൻ്റെ ഭാഗമായി രണ്ടു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സൺ പിക്ചേഴ്സ് ഇന്ന് റിലീസ് ചെയ്തു. നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ താരം അല്ലു അർജുനും ചെന്നൈയിൽ നിന്ന് ലോകരാജ്യങ്ങളിലേക്കുള്ള യാത്രയും ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുമായുള്ള കൂടികാഴ്ചയും ഈ  ചിത്രത്തിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും പങ്കപവെയ്ക്കുന്നതാണ് വീഡിയൊ. 

ലോകോത്തര പ്രേക്ഷകരിലേക്ക് ഒരു ഇന്ത്യൻ സിനിമ എത്തുമെന്ന് അന്നൗൺസ്‌മെൻ്റ് വീഡിയോ തന്നെ ഉറപ്പു തരുന്നു.അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിനായി സൺ പിക്ചേഴ്സ് ഒരുക്കുന്ന ഈ ചിത്രത്തിൽ അറ്റ്ലിയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്.