കേന്ദ്രസർക്കാരിനെതിരായ താക്കീതാണ് സുപ്രീം കോടതിയുടേത്. ഭരണഘടന ഗവർണർക്ക് നൽകുന്നത് മൂന്ന് അധികാരങ്ങൾ മാത്രം. ബില്ലുകൾക്ക് മുന്നിൽ അടയിരുന്നു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനമാണ് ഗവർണർ ചെയ്യുന്നത്.

ഏത് ബില്ലും രാഷ്ട്രപതിയ്ക്ക് അയക്കാനുള്ള അധികാരം ഗവർണർക്ക്‌ ഇല്ല. നിയമസഭയാണ് നിയമം പാസാക്കുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതികളാണ്. ഒരു ഗവർണർക്കും ഇനി ചട്ടുകമായി പ്രവർത്തിക്കാൻ കഴിയില്ല. കേരള സർക്കാരിന്റെ നിലപാടുകളെ ശരിവയ്ക്കുന്നത് കൂടിയാണ് കോടതി ഉത്തരവെന്നും പി രാജീവ്.