ഒറ്റക്കുതിപ്പിൽ 68000 കടന്ന് റെക്കോർഡിട്ട സ്വർണവിലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിവാണ് ഉണ്ടായത്. ഇന്ന് 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ 66,280 രൂപയാണ് ഇന്ന് ഒരു പവൻ്റെ വിപണി നിരക്ക്. ആഗോള വിപണിയിലാകെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ. 

ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 8,285 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹103 രൂപയും കിലോഗ്രാമിന് ₹1,03,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും