കൊച്ചി: രാജ്യത്തെ എഞ്ചിനിയറിങ് വിസ്മയമായ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. 2.07 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കടൽപ്പാലത്തിലൂടെ ട്രെയിനിൽ യാത്ര ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല. പുതിയ പാമ്പൻ പാലത്തിലൂടെ 28 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇവയിൽ കയറിയാൽ രാമേശ്വരത്തേക്കുള്ള പുത്തൻ പാലത്തിലൂടെ ട്രെയിൻ യാത്ര നടത്താം.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമുള്ളവർക്ക് കോയമ്പത്തൂരിൽ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനും, തെക്കൻ കേരളത്തിലുള്ളവർക്ക് കന്യാകുമാരിയിൽ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനിലും കയറിയാൽ പുതിയ പാലത്തിലൂടെ യാത്ര സാധ്യമാകും.
രാമേശ്വരം റെയിൽവേ സ്റ്റേഷനും മണ്ഡപം റെയിൽവേ സ്റ്റേഷനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ ഏതൊക്കെയെന്നും മണ്ഡപം സ്റ്റേഷനിൽ ഇവയെത്തുന്ന സമയവും അറിയാം.
- 22613 രാമേശ്വരം – അയോധ്യ കാൻ്റ് എക്സ്പ്രസ് – മണ്ഡപം 00:29
- 22614 അയോധ്യ കാൻ്റ് – രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 02:10
- 22535 രാമേശ്വരം – ബനാറസ് എക്സ്പ്രസ് – മണ്ഡപം 00:29
- 22536 ബനാറസ് – രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 22:10
- 20850 രാമേശ്വരം – ഭൂവനേശ്വർ എക്സ്പ്രസ് – മണ്ഡപം 09:14
- 20849 ഭൂവനേശ്വർ – രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 22:10
- 20497 രാമേശ്വരം – ഫിറോസ്പുർ ഹംസഫർ – മണ്ഡപം 23:09
- 20498 ഫിറോസ്പുർ – രാമേശ്വരം ഹംസഫർ – മണ്ഡപം 20:19
- 16850 രാമേശ്വരം – തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് – പാമ്പൻ 15:05, മണ്ഡപം 15:19
- 16849 തിരുച്ചിറപ്പള്ളി ജങ്ഷൻ – രാമേശ്വരം എക്സ്പ്രസ് – പാമ്പൻ 11:11, മണ്ഡപം 10:59
- 16780 രാമേശ്വരം – തിരുപ്പതി എക്സ്പ്രസ് – മണ്ഡപം 16:44
- 16779 തിരുപ്പതി രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 03:34
- 16752 രാമേശ്വരം – ചെന്നൈ എഗ്മോർ എക്സ്പ്രസ് – പാമ്പൻ 17:44, മണ്ഡപം 17:58
- 16751 ചെന്നൈ എഗ്മോർ – രാമേശ്വരം എക്സ്പ്രസ് – പാമ്പൻ 07:14, മണ്ഡപം 07:15
- 16617 രാമേശ്വരം – കോയമ്പത്തൂർ എക്സ്പ്രസ് – മണ്ഡപം 19:54
- 16618 കോയമ്പത്തൂർ – രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 04:24
- 22662 രാമേശ്വരം – ചെന്നൈ എഗ്മോർ എക്സ്പ്രസ് – മണ്ഡപം 20:59, രാമനാഥപുരം 21:28
- 22661 ചെന്നൈ എഗ്മോർ – രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 02:59, രാമനാഥപുരം 02:33
- 22621 രാമേശ്വരം – കന്യാകുമാരി എക്സ്പ്രസ് – മണ്ഡപം 21:29, രാമനാഥപുരം 22:00
- 22622 കന്യാകുമാരി – രാമേശ്വരം എക്സ്പ്രസ് – രാമനാഥപുരം 03:50, മണ്ഡപം 04:50
- 16733 രാമേശ്വരം – ഓഖ എക്സ്പ്രസ് – മണ്ഡപം 22:54, രാമനാഥപുരം 23:19
- 16374 ഓഖ – രാമേശ്വരം എക്സ്പ്രസ് – മണ്ഡപം 17:39, രാമനാഥപുരം 17:13
- 56712 രാമേശ്വരം – മധുരൈ പാസഞ്ചർ – പാമ്പൻ 05:59, മണ്ഡപം 06:14, രാമനാഥപുരം 06:53
- 56711 മധുരൈ – രാമേശ്വരം പാസഞ്ചർ – പാമ്പൻ 09:34, മണ്ഡപം 09:24, രാമനാഥപുരം 08:49
- 56714 രാമേശ്വരം – മധുരൈ പാസഞ്ചർ – പാമ്പൻ 11:55, മണ്ഡപം 12:09, രാമനാഥപുരം 12:54
- 56713 മധുരൈ – രാമേശ്വരം പാസഞ്ചർ – പാമ്പൻ 16:39, മണ്ഡപം 16:23, രാമനാഥപുരം 15:43
- 56716 രാമേശ്വരം – മധുരൈ പാസഞ്ചർ – പാമ്പൻ 18:15, മണ്ഡപം 18:29, രാമനാഥപുരം 19:03
- 56715 മധുരൈ – രാമേശ്വരം പാസഞ്ചർ – പാമ്പൻ 20:57, മണ്ഡപം 20:44, രാമനാഥപുരം 20:03
പുതിയ പാമ്പൻ പാലത്തിലൂടെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. പുതിയ പാമ്പൻ പാലം രാജ്യത്തിൻ്റെ അഭിമാന നേട്ടമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലത്തിലൂടെയുള്ള ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യവേ പറഞ്ഞത്.



