“ചിലപ്പോൾ എന്തെങ്കിലും ശരിയാക്കാൻ മരുന്ന് കഴിക്കേണ്ടി വരും” നിരവധി രാജ്യങ്ങൾക്ക് മേൽ പരസ്പര താരിഫുകൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിപണികൾ ഇടിയുന്നതിനെ കുറിച്ച് പ്രതികരിക്കവേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു.

ആഗോള വിപണികളിലെ പ്രക്ഷുബ്ധതയെക്കുറിച്ച് ചോദിച്ചപ്പോൾ, മാർക്കറ്റ് വിൽപ്പന മനഃപൂർവ്വം ആസൂത്രണം ചെയ്യുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

“എനിക്ക് ഒന്നും കുറയണമെന്ന് ആഗ്രഹമില്ല, പക്ഷേ ചിലപ്പോൾ എന്തെങ്കിലും ശരിയാക്കാൻ മരുന്ന് കഴിക്കേണ്ടി വരും,” ട്രംപ് തന്റെ അമിത താരിഫുകൾ മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.