ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഒരു സ്ത്രീ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽ നിക്ഷേപിക്കാൻ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനെ തുടർന്ന് യുവാവിന് നഷ്ടമായത് 6.5 കോടി രൂപ. നോയിഡയിലാണ് സംഭവം.
നോയിഡയിലെ സെക്ടർ 36 ൽ താമസിക്കുന്ന ബിസിനസുകാരനും ഡൽഹി ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഉടമയുമായ ദൽജിത് സിംഗ് ബുധനാഴ്ച സൈബർ ക്രൈം പോലീസിൽ പരാതി നൽകി. മുൻ പരിചയമില്ലെങ്കിലും ലാഭം നേടാമെന്ന് പറഞ്ഞ് സ്ത്രീ തന്നെ വശീകരിച്ചുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
2024 ഡിസംബറിൽ ഒരു ഡേറ്റിംഗ് ആപ്പിൽ നിന്നാണ് അനിത ചൗഹാനെ താൻ പരിചയപ്പെട്ടതെന്ന് ദൽജിത്തിന്റെ പരാതിയിൽ പറയുന്നു. ട്രേഡിംഗ് വെബ്‌സൈറ്റിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച ശേഷം, 3.2 ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ 24,000 രൂപ ലാഭം ബുക്ക് ചെയ്തതായി അയാൾ പറഞ്ഞു.



