സംസ്ഥാനത്ത് വളരുന്ന ലഹരി-അക്രമ സംഭവങ്ങളിൽ നിയമസസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്.

എല്ലായിടത്തും മത്സരം ആണെന്നും പുതിയ തലമുറ വല്ലാതെ അസ്വസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ലഹരി വിരുദ്ധ കൺ ട്രോൾറൂം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.