ജോർദാൻ സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കൂടെ സഞ്ചരിച്ചിരുന്ന ബന്ധു രംഗത്ത്.

ഇസ്രായേലിലേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്ന് കൊല്ലപ്പെട്ട തോമസ് ഗബ്രിയേൽ പെരേരയുടെ ബന്ധു എഡിസൺ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഫെബ്രുവരി 5 നാണ് ഇരുവരും ജോർദാനിലേക്ക് പോയിരുന്നത്. കഴിഞ്ഞ ആഴ്ച, പെരേര മരിച്ചതായി ഇന്ത്യൻ എംബസി അദ്ദേഹത്തിൻ്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷമാണ് പെരേരയുടെ മരണവാർത്ത എഡിസൺ അറിഞ്ഞത്. ഇന്ത്യാ ടുഡേയോട് സംസാരിക്കവെ, സുഹൃത്ത് ബിജു ആണ് തങ്ങളെ ജോർദാനിലേക്ക് കൊണ്ടുപോയതെന്ന് എഡിസൺ പറഞ്ഞു. ജോർദാനിൽ ഇസ്രായേലിലേക്ക് പോകാൻ വിസ ലഭിക്കാൻ അവർ ശ്രമിച്ചു. ടൂറിസ്റ്റ് പാക്കേജിന് കുറഞ്ഞത് 10 പേരെങ്കിലും വേണമെന്ന് അവർ പറഞ്ഞു.