മികച്ച ഡോക്യുമെൻ്ററിക്കുള്ള ഓസ്കാർ ‘നോ അദർ ലാൻഡ്’ എന്ന ചിത്രത്തിന്. ഇസ്രായാൽ- പലസ്തീൻ സിനിമ പ്രവർത്തകരായ യുവാൽ എബ്രഹാം, ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, റേച്ചൽ സോർ എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു. സ്വീകരിച്ചപ്പോൾ, ഗാസയിലെ യുദ്ധത്തിന് ഒരു രാഷ്ട്രീയ പരിഹാരം വേണമെന്ന് ആഹ്വാനം ചെയ്യാൻ അവർ ആ നിമിഷം ഉപയോഗിച്ചു.

“പലസ്തീൻ ജനതയുടെ മേലുള്ള അനീതിയും വംശീയ ഉന്മൂലനവും അവസാനിപ്പിക്കാൻ ഗൗരവമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ലോകത്തോട് ആവശ്യപ്പെടുന്നു.” പലസ്തീൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ അദ്ര പറഞ്ഞു.