ഒക്ലഹോമ സിറ്റി: മുൻ ടിഷോമിംഗോ മേയർ ഡസ്റ്റിൻ റോവ് തിങ്കളാഴ്ച ഒക്ലഹോമ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. നവംബറിൽ, റോവിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു.
ഒക്ലഹോമയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി രണ്ടു തവണ സേവനമനുഷ്ഠിച്ച ഡസ്റ്റിൻ റോവ് പതിനെട്ടാം വയസിൽ തന്റെ സർക്കാർ ജീവിതം ആരംഭിച്ചു.
2019ൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒക്ലഹോമ സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നതിന് മുമ്പ് അദ്ദേഹം ടിഷോമിംഗോ സിറ്റി അറ്റോർണിയായും ഷിക്കാസോനേഷന്റെ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു.



