ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇരുവരും ഒരോ പോയിന്റുകള്‍ വീതം പങ്കിട്ടു.

നാല് പോയിന്റുമായി ഓസീസ് സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്. അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി സെമി കളിക്കാം. അഫ്ഗാന് കുറഞ്ഞ് നെറ്റ് റണ്‍റേറ്റാണുള്ളത്.