കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് നാലു മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടു മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു ശേഷമാകും സംസ്കാര ചടങ്ങുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം; അന്തരിച്ച നേതാവ് പി രാജുവിൻ്റെ സംസ്കാരം ഇന്ന്



