കോട്ടയം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്ബാണ് ജോർജ് ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്. പാലാ സബ്ജയിലിലേക്ക് കൊണ്ടു പോകുന്നതിനു മുമ്ബ് നടത്തിയ വൈദ്യ പരിശോധനയില്‍ ഇസിജി വാരിയേഷൻ കണ്ടതിനേ തുടർന്നാണ് ആശുപത്രി വാസം. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ചാനല്‍ചർച്ചയില്‍ വർഗീയ പരാമർശം നടത്തിയതിനെ തുടർന്ന് ഈരാറ്റുപേട്ട യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ജോർജിനെതിരേ കേസെടുത്തത്. പിന്നാലെ ജോർജ് നല്‍കിയ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളുകയുമായിരുന്നു.



