മഹാ ശിവരാത്രി ഉത്സവത്തിനായി പതാകകൾ ഉയർത്തുന്നതിനെച്ചൊല്ലി ജാർഖണ്ഡിലെ ഹസാരിബാഗിൽ ബുധനാഴ്ച രണ്ട് സമുദായങ്ങൾ തമ്മിൽ അക്രമാസക്തമായ സംഘർഷമുണ്ടായി. ഹിന്ദുസ്ഥാൻ ചൗക്കിൽ നടന്ന സംഭവത്തിൽ ഇരുവിഭാഗവും കല്ലെറിഞ്ഞു, നിരവധി പേർക്ക് പരിക്കേറ്റു.

നിരവധി വാഹനങ്ങളും ചില കടകളും അഗ്നിക്കിരയായതോടെ സംഭവം അക്രമാസക്തമായി. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ഹസാരിബാഗ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ക്രമസമാധാന പാലനത്തിനായി സ്ഥലത്ത് ധാരാളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.