കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂചലനം 19.52 N അക്ഷാംശത്തിലും 88.55E രേഖാംശത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്,

ഭൂകമ്പം കൊല്‍ക്കത്ത നിവാസികളില്‍ ഒരു നിമിഷത്തെ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടനടി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല