അനുമതിയില്ലാതെ സമുച്ചയത്തിന് പുറത്തേക്ക് ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവ കൊണ്ടുപോകുന്നത് ഡൽഹി സെക്രട്ടേറിയറ്റ് നിരോധിച്ചു. വ്യക്തികൾക്ക് സെക്രട്ടേറിയറ്റ് പരിസരത്തേക്ക് പ്രവേശനം നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഒരു ദശാബ്ദക്കാലത്തെ ഭരണത്തിനുശേഷം ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നിർണായക വിജയം നേടിയ സാഹചര്യത്തിലാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

രേഖകളും ഫയലുകളും സംരക്ഷിക്കുന്നതിനാണ് തീരുമാനമെടുത്തതെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പൊതുഭരണ വകുപ്പ് (ജിഎഡി) വ്യക്തമാക്കി.

“സുരക്ഷാ ആശങ്കകളും രേഖകളുടെ സുരക്ഷയും കണക്കിലെടുത്ത്, GAD യുടെ അനുമതിയില്ലാതെ ഡൽഹി സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തേക്ക് ഒരു ഫയലുകളോ/രേഖകളോ, കമ്പ്യൂട്ടർ ഹാർഡ്‌വെയറോ കൊണ്ടുപോകാൻ പാടില്ല” എന്ന് ഉത്തരവിൽ പറയുന്നു.