സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹമോചനത്തിനും ശോഭിത ധൂലിപാലയ്ക്കൊപ്പമുള്ള മറ്റൊരു വിവാഹത്തിനും പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ നാഗ ചൈതന്യ. 

റോ ടോക്സ് വിത്ത് വികെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, സാമന്തയുമായുള്ള വിവാഹമോചനം ഇപ്പോഴും ചർച്ചാവിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ചൈതന്യ പറഞ്ഞു. 2021 ൽ അവരുടെ വിവാഹമോചനം അന്തിമമായി. 

“ഞങ്ങൾക്ക് ഞങ്ങളുടേതായ വഴികളിലൂടെ പോകണം. ഞങ്ങളുടെ സ്വന്തം കാരണങ്ങളാൽ, ഞങ്ങൾ ഈ തീരുമാനമെടുത്തു, അതിനെ പരസ്പരം ബഹുമാനിക്കുന്നു. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ സ്വകാര്യത ആവശ്യപ്പെട്ടിട്ടുണ്ട്. ദയവായി ഞങ്ങളെ ബഹുമാനിക്കുകയും ഈ വിഷയത്തിൽ ഞങ്ങൾക്ക് സ്വകാര്യത നൽകുകയും ചെയ്യുക. പക്ഷേ, നിർഭാഗ്യവശാൽ, അത് ഒരു തലക്കെട്ടാണ്. അത് ഗോസിപ്പിന്റെ വിഷയമായി മാറി. അത് വിനോദമായി മാറി,” നാഗ ചൈതന്യ പറഞ്ഞു.