ഐഎസ്ആർഒ നൂറാം വിക്ഷേപണത്തിലൂടെ ചരിത്ര വിജയം കൈവരിച്ച ദിവസം സ്വർണവും ഇതിനോട് മത്സരിച്ച് റോക്കറ്റ് വേഗത്തിൽ ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചെറിയ തോതിലെങ്കിലും താഴ്ന്ന വില ഇന്ന് ഒറ്റയടിക്ക് ഉയർന്നു.
ഗ്രാമിന് 7,510 രൂപയായിരുന്നു ഇന്നലെ വില. ഇന്ന് 85 രീപ വർദ്ധിച്ച് 7,595 രൂപയും പവന് 680 രൂപ വർദ്ധിച്ച് 60,760 രൂപയുമാണ് വില.
57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്.



