നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ചെന്താമര സ്വന്തം വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് റിപ്പോർട്ട്. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നത്.
കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബർ 29-ന് പരാതി നൽകിയിട്ടും കേസെടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനും നടപടിയെടുത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട സുധാകരൻ്റെ കുടുംബവും നാട്ടുകാരും ഉള്‍പ്പെടെ കൂട്ടപ്പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചെന്താമരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പ്രദേശത്തേക്ക് ഇനി വരരുത് എന്ന് ഇയാളെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു അന്ന് പോലീസ് ചെയ്തത്. അതേസമയം,സ്ഥലത്തേക്ക് വരുന്നത് തടയുകയോ മറ്റേതെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്തില്ല.



