നെയ്യാറ്റിൽകര ഗോപൻ സ്വാമിയുടെ വിവാദമായ സമാധി പൊളിക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. പ്രശ്നങ്ങൾ ഒഴിവാക്കാൻ സംഭവസ്ഥലത്ത് രണ്ട് ഡിവെെഎസ്പിമാരുടെ നേതൃത്വത്തിൽ വൻപോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആർഡിഒ എത്തിയാൽ കല്ലറ പൊളിക്കും.
ഫോറൻസിക് വിദ്ധഗ്ധരും സ്ഥലത്ത് ഉണ്ട്. സമാധി മണ്ഡപം പോലീസ് മറച്ചു. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ 10 മണിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
കല്ലറയിൽ നിന്നും ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്താൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.



