വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന് തുടർച്ചയായ നാലാമത്തെ വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടതു പി.ശശിയാണെന്ന് കഴിഞ്ഞ ദിവസം പിവി അൻവർ ആരോപിച്ചിരുന്നു.
ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതിനു മുൻപ് മൂന്ന് വക്കീൽ നോട്ടീസുകൾ പി.ശശി പിവി അൻവറിന് നൽകിയിട്ടുണ്ട്. കൂടാതെ പി.ശശിയുടെ പരാതിയില്‍ മൂന്ന് കേസുകളും പിവി അൻവറിനെതിരെ കണ്ണൂരിലെ കോടതിയിലുണ്ട്.



