തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികനെ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ കല്ലറ പൊളിക്കാൻ കലക്ടർ അനുമതി നൽകി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും തുറന്ന് കുടുംബം നിർമ്മിച്ച കല്ലറ പരിശോധിക്കുക. ഇതിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി.
അതേസമയം സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മരിച്ച ഗോപൻ സ്വാമിയുടെ കുടുംബം. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു.
ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിൽ. സംഭവത്തിൽ ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കാൻ കഴിയുമായിരുന്നുവെന്നും കുടുംബം പറയുന്നു.



