സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 40 രൂപ കൂടി. ഇതോടെ വില 7340 രൂപയിലെത്തി. ഒരു പവന് 320 രൂപ കൂടിയതോടെ വില 58,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. പവന് 58,400 രൂപയിലാണ് വ്യാപാരം നടന്നത്.

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.