പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. കല്ലിയൂര്‍ സ്വദേശി അനീഷ്, ആറ്റിപ്ര സേദേശി ബാബുരാജ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപികയാണ് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചത്.

പിന്നീട് നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. രണ്ടുവര്‍ഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി. ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ലൈഗികമായി ദുരുപയോഗം ചെയ്തത്.