സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധന. ഇതോടെ വീണ്ടും  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 58280 രൂപയിലെത്തി. ഗ്രാമിന് 7285 രൂപ നൽകണം. 

നേരത്തെ ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. 

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.