കേരളത്തിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ.
വണ്ടികളിൽ ബാർ കോഡ് പതിപ്പിച്ച ശേഷം റോഡിൽ സ്ഥാപിക്കുന്ന ജിയോ ഫെൻസിങിലൂടെ ഈ വാഹനങ്ങൾ കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കാൻ സാധിക്കും. ഇതോടെ സ്പീഡ് ക്യാമറ, എഐ ക്യാമറ എന്നിവ കാണുമ്പോൾ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിലൂടെ കാര്യമില്ലാതാകും.അമിതവേഗതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പിഴ നൽകേണ്ടിയും വരുമെന്ന് മന്ത്രി പറഞ്ഞു.
കെ.എൽ.ഐ.ബി.എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി.



