കോൺഗ്രസ് പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ക്കെതിരെ മുതിർന്ന നേതാവ് എകെ ആന്റണി.
ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം ആകണമെന്നും കേരളത്തിൽ കോൺഗ്രസ് നേതാക്കള്‍ എടുത്തു ചാടരുതെന്നും അദ്ദേഹം ഉപദേശിച്ചു.
നിയമ സഭ തെരഞ്ഞെടുപ്പ് ചർച്ച പിന്നീട് മതിയെന്നും 2026 അവിടെ നിൽക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



