945 പോയിന്റുമായാണ് തൃശൂർ കുതിപ്പ് തുടരുന്നത് . 943 പോയിന്റുമായി കണ്ണൂർ ആണ് രണ്ടാമത്. പാലക്കാട്‌ 941 പോയിന്റുമായി ഇവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കോഴിക്കോട് 939 പോയിന്റുമായി തൊട്ട് പിറകിലുണ്ട്. 249 ഇനങ്ങളിലെ 233 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.

മറ്റ് ജില്ലകളുടെ പോയിന്റ് നില ഇങ്ങനെയാണ്…

മലപ്പുറം – 916
എറണാകുളം – 910
കൊല്ലം – 901
തിരുവനന്തപുരം -895
ആലപ്പുഴ – 889
കോട്ടയം – 863
കാസറഗോഡ് – 856
വയനാട് – 852
പത്തനംതിട്ട – 787
ഇടുക്കി – 767

ഇനി 16 മത്സര ഇനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. കലോത്സവം ബുധനാഴ്ച സമാപിക്കും.