തൃക്കാക്കര എംഎൽഎ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷൻ. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി വേദി നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തിലാണ് നിഗോഷ് കുമാര്‍ കീഴടങ്ങിയത്.
പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒ മൊഴി നല്‍കിയിരുന്നു. പരിപാടിക്ക് പണം നല്കി വഞ്ചിതരായെന്ന പരാതി ഉയർന്നതോടെ ഇയാൾക്കെതിരെ സാമ്പത്തിക വഞ്ചനാ കുറ്റവും ചുമത്തും.



