ശിരോവസ്ത്രം ധരിക്കുന്നത് ഉപേക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ തീരുമാനം ഭർത്താവിനോടുള്ള ക്രൂരതയല്ലെന്നും അത് വിവാഹമോചനം തേടുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
കീഴ്‌ക്കോടതി തള്ളിയ വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സൗമിത്ര ദയാൽ സിംഗ്, ജസ്റ്റിസ് ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
23 വർഷത്തിലേറെയായി ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് കഴിയുകയായിരുന്നതിനാൽ ‘ഉപേക്ഷിക്കൽ’ ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹമോചനം അനുവദിച്ചത്.



