ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും പോലീസ് മൊഴിയെടുക്കും. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പേലീസ് മൊഴിയെടുത്തേക്കും. പോലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും.
ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായുള്ള യൂട്യൂബ് ചാനലിലാണ് ചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്.
പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ചോർച്ച കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്.



