92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു.

ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.