ഇടതുകാലിന് പരിക്കേറ്റ് കിടക്കുന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിൻ്റെ പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നു. ഇതിന് പിന്നാലെ ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് തരൂർ രംഗത്തെത്തി. ഇടത് കണങ്കാലിന് ചുറ്റും ബാൻ്റേജ് ധരിച്ച് കിടക്കയിൽ കിടക്കുന്ന തരൂരാണ് ചിത്രത്തിലുള്ളത്. ശശി തരൂരിൻ്റെ 2022-ലെ ചിത്രമാണ് ഷെയർ ചെയ്യുന്നത്.
“സാധാരണ ട്രോൾ ഫാക്ടറി എൻ്റെ രണ്ട് വർഷം പഴക്കമുള്ള കാലിൽ ഉളുക്ക് സംഭവിച്ച ഒരു ചിത്രം പ്രചരിപ്പിക്കുന്നതിലേക്ക് ചുരുങ്ങുമ്പോൾ, പിക്കായൂൺ കമൻ്റുകൾക്കൊപ്പം, ശ്രദ്ധ തിരിക്കുന്നതിന് അവർ എത്രമാത്രം നിരാശരാണെന്ന് എല്ലാവർക്കും മനസ്സിലാകും.” തരൂർ ട്വീറ്റ് ചെയ്തു.
താൻ സുഖമായിരിക്കുന്നുവെന്നും പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നും ശശി തരൂർ എംപി വ്യക്തമാക്കി.



