തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.