ഈ വർഷം ഹെയ്തിയിൽ മരിച്ചവരുടെ എണ്ണം അയ്യായിരം എത്തിനിൽക്കുമ്പോൾ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹെയ്തിയിലെ ബിഷപ്പുമാർ. ഹെയ്തിയിലെ യു. എൻ. മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക് പറയുന്നതനുസരിച്ച്, കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം 200 ലധികം പേർ പോർട്ട്-ഓ-പ്രിൻസിൽ കൊല്ലപ്പെട്ടു. സിറ്റി-സോലെയിൽ ജില്ലയിലെ ഒരു ശക്തനായ ഗുണ്ടാ നേതാവിന്റെ ഉത്തരവനുസരിച്ച് നടത്തിയ അക്രമപ്രവർത്തനങ്ങളിലാണ് ഈ കൂട്ടക്കൊലപാതകങ്ങൾ നടന്നത്.
“ഈ ക്രൂരമായ പ്രവൃത്തികൾ നിർത്തുക. അവ രാജ്യത്തിനോ ജനങ്ങൾക്കോ അവ ചെയ്യുന്ന നിങ്ങൾക്കോ നല്ലതല്ല.” ഹെയ്തിയിലെ ബിഷപ്പുമാർ അഭ്യർഥിക്കുന്നു. അക്രമത്തിന് ആക്കം കൂട്ടുന്ന ആയുധക്കച്ചവടം അവസാനിപ്പിക്കാൻ പ്രാദേശിക അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും ബിഷപ്പുമാർ കത്തിലൂടെ ആവശ്യപ്പെടുന്നു.
പ്രദേശത്തെ ഗുണ്ടാനേതാവിന്റെ മകൻ അസുഖംമൂലം മരിച്ചിരുന്നു. ഇതിനെതുടർന്ന് യാതൊരു പ്രകോപനവും കൂടാതെ അക്രമം നടത്തുകയും നിരവധിപ്പേരെ കൊലപ്പെടുത്തുകയുമായിരുന്നു.



