ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേ, പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നതിന് പകരം തൊഴിൽ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇത്രയും വലിയ തോതിൽ റേഷൻ നൽകുന്ന പതിവ് തുടരുമ്പോൾ, ധാന്യങ്ങൾ നൽകാനുള്ള ബാധ്യത കേന്ദ്രത്തിനാണെന്നതിനാൽ സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡ് വിതരണം തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു.
“സൗജന്യ റേഷൻ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടാൽ, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അവരിൽ പലരും തങ്ങൾക്ക് കഴിയില്ലെന്ന് പറയും. അതിനാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.” കോടതി നിരീക്ഷിച്ചു.



